കെറി: സീൽഗ് മിചിൽ വിനോദ സഞ്ചാരികൾക്ക് തുറന്ന് നൽകാത്തതിൽ ആശങ്കപങ്കുവച്ച് ഹോട്ടൽ ഉടമയായ ജെറാർഡ് കെന്നഡി. സീൽഗ് മിചിൽ തുറക്കാത്തതിനെ തുടർന്ന് വിനോദസഞ്ചാരികൾ ബുക്ക് ചെയ്ത റൂമുകൾ വ്യാപകമായി ക്യാൻസൽ ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ ആശങ്കയ്ക്ക് കാരണം ആയത്. സീൽഗ് മിചിലുമായി ബന്ധപ്പെട്ട് അസാധാരണ സാഹചര്യമാണ് നിലനിൽക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ചയായി ആളുകൾ വ്യാപകമായി മുറികൾ ക്യാൻസൽ ചെയ്യുകയാണ്. ഇതൊരു അസാധാരണ സാഹചര്യമാണ്. നല്ല കാലാവസ്ഥയാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. എന്നാൽ ഇതുവരെ ബോട്ടുകൾക്ക് ഐലന്റിൽ പോകാൻ കഴിഞ്ഞിട്ടില്ല.
സീൽഗ് മിചിലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കണം. ഞങ്ങൾ മാത്രമല്ല, ഭക്ഷണ വിതരണക്കാരും പ്രതിസന്ധി നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

