ഡബ്ലിൻ: അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ മേഖലയിലെ മുതിർന്ന പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താൻ അയർലന്റ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. യൂറോപ്യൻ യൂണിയന് മേൽ അമേരിക്ക 30 ശതമാനം താരിഫ് ഏർപ്പെടുത്താൻ തീരുമാനിച്ച പശ്ചാത്തലത്തിലാണ് ചർച്ച. ഓൺലൈൻ ആയിട്ടായിരിക്കും പ്രതിനിധികളുമായി അദ്ദേഹം ചർച്ച നടത്തുക.
ഫാർമസ്യൂട്ടിക്കൽ മേഖലയിൽ അമേരിക്കയും അയർലന്റും തമ്മിൽ നിർണായക ബന്ധമാണ് നിലവിലുള്ളത്. താരിഫിന്റെ പശ്ചാത്തലത്തിൽ ഇത് ദുർബലമാകാതിരിക്കുന്നതിന് വേണ്ടിയാണ് ചർച്ച. സാമ്പത്തിക രംഗത്ത് അയർലന്റും അമേരിക്കയും തമ്മിലുള്ള ബന്ധവും, ഫാർമസ്യൂട്ടിക്കൽ മേഖലയിൽ യൂറോപ്യൻ യൂണിയനും അമേരിക്കയും തമ്മിലുള്ള ബന്ധവും വളരെ പ്രധാനപ്പെട്ടതാണെന്ന് സൈമൺ ഹാരിസ് പ്രതികരിച്ചു. ഈ രംഗത്തെ വ്യാപാരവും നിക്ഷേപവും പരസ്പരം ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

