ഡബ്ലിൻ: ഹെർസോഗ് പാർക്ക് പുനർനാമകരണം ചെയ്യുന്നതിനെ എതിർത്ത് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. അത് തെറ്റായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. എക്സിലൂടെയായിരുന്നു സൈമൺ ഹാരിസിന്റെ പ്രതികരണം. 1983 മുതൽ 1993 വരെ ഇസ്രായേലിന്റെ പ്രസിഡന്റ് ആയിരുന്ന ചൈം ഹെർസോഗിന്റെ പേരാണ് സൗത്ത് ഡബ്ലിനിലെ ഹെർസോഗ് പാർക്കിന് നൽകിയിരിക്കുന്നത്.
ഹെർസോഗ് പാർക്ക് പുനർനാമകരണം ചെയ്യാനുള്ള തീരുമാനത്തെ പൂർണമായും എതിർക്കുന്നു. അത് തെറ്റാണ്. നമ്മളുടേത് എല്ലാവരെയും ഉൾപ്പൊള്ളുന്ന റിപ്പബ്ലിക് ആണ്. ഈ നയത്തിന് എതിരാണ് ഇപ്പോഴത്തെ നിർദ്ദേശം. ഈ നിർദ്ദേശത്തെ എതിർക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
Discussion about this post

