ഡബ്ലിൻ/ കാലിഫോർണിയ: കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസമുമായി കൂടിക്കാഴ്ച നടത്തി ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. ഇന്നലെ ആയിരുന്നു കാലിഫോർണിയയിൽ എത്തിയ ഹാരിസ് ഗവർണറെ കണ്ടത്. ഗാവിനുമായി വിവിധ വിഷയങ്ങൾ ചർച്ച ചെയ്തതായി ഹാരിസ് പറഞ്ഞു.
കാലിഫോർണിയയും അയർലൻഡും തമ്മിലുള്ള സാമ്പത്തിക- സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവെന്നാണ് റിപ്പോർട്ടുകൾ. കാലിഫോർണിയയും അയർലൻഡും തമ്മിലുള്ള ബന്ധം ആഴത്തിലുള്ളതും പരസ്പര ബഹുമാനമുള്ളതും ആണെന്ന് സൈമൺ ഹാരിസ് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു.
Discussion about this post

