ലാവോയിസ്: കൗണ്ടി ലാവോയിസിൽ വീടിന് നേരെ വെടിവയ്പ്പ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പോർട്ട്ലാവോയിസിലെ ഓൾഡ് നോക്ക്മേ റോഡിലെ വീടിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. നിരവധി തവണയാണ് അക്രമികൾ വീടിന് നേരെ വെടിയുതിർത്തത്. ആക്രമണത്തിൽ വീടിന് മുൻപിൽ നിർത്തിയിട്ടിരുന്ന കാറിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
Discussion about this post

