ഡബ്ലിൻ: യൂറോപ്യൻ യൂണിയൻ ഉച്ചകോടികൾക്ക് സുരക്ഷയൊരുക്കാൻ അയർലൻഡ് ആശ്രയിച്ചത് ഇസ്രായേൽ നിർമ്മിത പ്രതിരോധ സംവിധാനങ്ങൾ. ഇത് പുറത്തറിഞ്ഞതോടെ സർക്കാരിനെതിരെ പരിഹാസവും വിമർശനവും ഉയരുകയാണ്. ഹമാസുമായുള്ള യുദ്ധത്തിൽ ഇസ്രായേലിനെതിരെ കർശന നിലപാടാണ് അയർലൻഡ് സ്വീകരിക്കാറുള്ളത്. ഇതിനിടെ ഇസ്രായേൽ യുദ്ധോപകരണങ്ങൾ ഉപയോഗിച്ചത് വലിയ നാണക്കേട് ആയിട്ടുണ്ട്.
ഇസ്രായേൽ നിർമ്മിത ഡ്രോൺ പ്രതിരോധ സംവിധാനങ്ങളാണ് ഡബ്ലിനിൽ നിരീക്ഷണത്തിനായി വിന്യസിച്ചത്. ടെൽ അവീവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻട്രിക്സ്് എന്ന കമ്പനിയാണ് ഈ ഉപകരണങ്ങൾ നിർമ്മിച്ചത്. അമേരിക്കൻ സപ്ലയർ വഴിയാണ് ഗാർഡ ഇത് സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ടുകൾ. ഇസ്രായേലിൽ തന്നെ രൂപ കൽപ്പന ചെയ്ത് നിർമ്മിച്ചവയാണ് ഈ ഉപകരണങ്ങൾ.

