ഡബ്ലിൻ: അയർലൻഡിൽ ഇന്ന് അതിശക്തമായ തണുപ്പ് അനുഭവപ്പെടുമെന്ന് വ്യക്തമാക്കി മെറ്റ് ഐറാൻ. ഇന്ന് അന്തരീക്ഷ താപനില മൈനസ് 3 ഡിഗ്രിവര താഴാൻ സാധ്യതയുണ്ട്. വ്യാപകമായ മഞ്ഞുവീഴ്ചയ്ക്കും ഐസ് രൂപപ്പെടുന്നതിനും സാധ്യതയുണ്ടെന്നും മെറ്റ് ഐറാൻ മുന്നറിയിപ്പ് നൽകി. അതേസമയം റോഡുകളിൽ ഐസ് രൂപപ്പെടുന്നത് വാഹന യാത്രികർ അപകടത്തിൽപ്പെടാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവും മെറ്റ് ഐറാൻ മുന്നോട്ടുവയ്ക്കുന്നുണ്ട്.
ഞായറാഴ്ച രാത്രി മുതൽ നാളെ പുലർച്ചെവരെ ആയിരിക്കും ശക്തമായ തണുപ്പ് അനുഭവപ്പെടുക. രാജ്യത്തിന്റെ മധ്യഭാഗത്തുള്ള മേഖലകളിലും വടക്ക് കിഴക്കൻ മേഖലകളിലുമായിരിക്കും മൈനസ് മൂന്ന് ഡിഗ്രിയിലേക്ക് താപനിലയെത്തുക. ബാക്കിയുള്ള സ്ഥലങ്ങളിൽ മൈനസ് 3 നും 1 നും ഇടയിലായിരിക്കും അന്തരീക്ഷ താപനില.

