ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ വെടിവയ്പ്പ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പിയേഴ്സ് സ്ട്രീറ്റിൽ ആയിരുന്നു സംഭവം. വ്യാഴാഴ്ച പുലർച്ചെയോടെയായിരുന്നു വെടിവയ്പ്പ് ഉണ്ടായത്.
മാക്കെൻ ജംഗ്ഷന് സമീപം ആയിരുന്നു വെടിവയ്പ്പ്.ശബ്ദം കേട്ടവർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. സംഭവത്തിൽ ആളപായമോ പരിക്കോയില്ല. ഇത് ആശ്വാസകരമാണ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസ് നിർദ്ദേശം. സ്ഥലത്ത് സാങ്കേതിക വിദഗ്ധർ എത്തി പ്രത്യേക പരിശോധനയും നടത്തി.
Discussion about this post

