ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ മലയാളിയ്ക്ക് നേരെ വെടിവയ്പ്പ് ഉണ്ടായ സംഭവത്തിൽ ഊർജ്ജിത അന്വേഷണവുമായി പോലീസ്. സംഭവം കണ്ടവരോ ഇതേക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവരോ എത്രയും വേഗം അന്വേഷണ സംഘവുമായി ബന്ധപ്പെടണമെന്ന് പോലീസ് നിർദ്ദേശിച്ചു. വാഹനങ്ങളുടെ ഡാഷ് ക്യാം പരിശോധിക്കാനും നിർദ്ദേശമുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു വെടിവയ്പ്പ് ഉണ്ടായത്. പിസ ഡെലിവറി ജീവനക്കാരനായ യുവാവിന് നേർക്കായിരുന്നു ആക്രമണം . ഭാഗ്യവശാൽ അദ്ദേഹത്തിന് പരിക്കേറ്റില്ല. ക്ലെയർഹാളിലെ ടെമ്പിൾവ്യൂ അവന്യൂവിൽ ആണ് സംഭവം. ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെ പോലീസിന് വ്യക്തമായിട്ടില്ല. സംഭവ സ്ഥലത്ത് സീൻസ് ഓഫ് ക്രൈം യൂണിറ്റ് സാങ്കേതിക പരിശോധന നടത്തി.
Discussion about this post

