കൗണ്ടി കെറിയിലെ ട്രാലീയിൽ നടന്ന ക്രമസമാധാന ലംഘനത്തിൽ നിരവധി പേർക്ക് പരിക്കേറ്റ സംഭവത്തിൽ സ്ത്രീ അറസ്റ്റിൽ . രാത്രി 10.50-ന് മിച്ചൽസ് റോഡിലാണ് സംഭവം . പരിക്കേറ്റ പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടെ നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
40 വയസുള്ള സ്ത്രീയെയാണ് ഗാർഡ അറസ്റ്റ് ചെയ്തത് . ഒരു വാഹനവും മറ്റ് ചില വസ്തുക്കളും പിടിച്ചെടുക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങൾ ഉള്ളവർ നൽകാൻ മുന്നോട്ട് വരണമെന്ന് ഗാർഡ അഭ്യർത്ഥിക്കുന്നുണ്ട്. 2026 ഏപ്രിൽ 26 ഞായറാഴ്ച രാത്രി 10:30-നും 10:50-നും ഇടയിൽ ട്രാലീയിലെ മിച്ചൽസ് റോഡ് പ്രദേശത്തുണ്ടായിരുന്നവർ ആരുടെയെങ്കിലും കൈയിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ കൈമാറണമെന്നാണ് ഗാർഡയുടെ നിർദേശം.

