ഡബ്ലിൻ: രണ്ടാമതും സൈബർ ആക്രമണം ഉണ്ടായെന്ന് സ്ഥിരീകരിച്ച് ഹെൽത്ത് സർവ്വീസ് എക്സിക്യൂട്ടീവ് (എച്ച്എസ്ഇ). എന്നാൽ രോഗികളുടെ വിശദാംശങ്ങൾ നഷ്ടമായിട്ടില്ല. ഈ വർഷം ആദ്യം ആയിരുന്നു റാൻസംവെയർ ആക്രമണം ഉണ്ടായത് എന്നും എച്ച്എസ്ഇ വ്യക്തമാക്കുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു രണ്ടാമത്തെ ആക്രമണം ഉണ്ടായത്. തേർഡ് പാർട്ടി പ്രൊസസർ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇത് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചെങ്കിലും രോഗികളുടെ വിശദാംശങ്ങൾ ഒന്നും തന്നെ നഷ്ടമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

