ഡബ്ലിൻ: പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മുൻ സ്കൂൾ പ്രിൻസിപ്പാളിനെ ജയിലിൽ അടച്ച് കോടതി. ആറ് ആൺകുട്ടികളെ പീഡിപ്പിച്ച കേസിലാണ് നടപടി. ഇയാൾക്കെതിരെ നിരവധി കുറ്റങ്ങൾ കോടതി ചുമത്തി.
85 കാരനായ എയ്ഡൻ ക്ലോഹസിയെ ആണ് പ്രകൃതിവിരുദ്ധ പീഡനത്തിന് കോടതി ശിക്ഷിച്ചത്. 30 വർഷം നീണ്ട സേവന കാലയളവിനിടെ ആയിരുന്നു ഇത്. കേസുകളിൽ കഴിഞ്ഞ മാസം തന്നെ വിചാരണ പൂർത്തിയായിരുന്നു. ഇതിന് പിന്നാലെയാണ് ജയിൽ ശിക്ഷ വിധിച്ചത്. ചില കുറ്റകൃത്യങ്ങൾക്ക് നാല് വർഷം വരെ തടവാണ് ഇയാൾക്ക് വിധിച്ചിരിക്കുന്നത്.
Discussion about this post

