ഡബ്ലിൻ: വേട്ടയാടുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റ് മരിച്ച യുവാവിന്റെ സംസ്കാരം ഇന്ന്. 21 കാരനായ പോൾ ഫിറ്റ്സ്പാട്രിക് ആണ് മരിച്ചത്. ഇന്ന് ബാഗെനാൽസ്ടൗണിലെ വെൽസ് റോയൽ ഓക്ക് സെമിത്തേരിയിൽ ആയിരിക്കും മൃതദേഹം സംസ്കരിക്കുക. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു ഫിറ്റ്സ്പാട്രിക് വെടിയേറ്റ് മരിച്ചത്.
ഇന്ന് രാവിലെ മുതൽ ബാഗെനാൽസ്ടൗണിലെ സെന്റ് ആൻഡ്രൂസ് പള്ളിയിൽ ശുശ്രൂഷകൾ നടക്കും. ഇതിന് ശേഷം ആകും സംസ്കാരം. ഇന്നലെ വൈകീട്ട് ഫ്യൂണറൽ ഹോമിൽ മൃതദേഹം പൊതുദർശനത്തിന് വച്ചിരുന്നു.
Discussion about this post

