കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട സുഹൃത്ത് ദിലീപിനെ ചേർത്ത് പിടിച്ച് നടനും, സംവിധായകനുമായ നാദിർഷ .ഫേസ്ബുക്കിലാണ് ദിലീപിനെ ചേർത്ത് പിടിച്ച് ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ടുള്ള പോസ്റ്റ് . ‘ ദൈവത്തിന് നന്ദി , സത്യമേവ ജയതേ ‘ എന്നാണ് നാദിർഷയുടെ കുറിപ്പ് .
വിധി പറഞ്ഞ എറണാകുളം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതിക്ക് പുറത്ത് മധുരം വിതരണം ചെയ്താണ് ദിലീപിന്റെ ആരാധകർ വിധി ഏറ്റെടുത്തത് .
മാത്രമല്ല ദിലീപിന്റെ വീടിന്റെ പുറത്തും ആരാധകർ കേക്കുമായി എത്തി ആഘോഷങ്ങൾ നടത്തി. കാവ്യയും, ദിലീപുമൊത്തുള്ള ചിത്രങ്ങളും പങ്ക് വച്ചു. ജനപ്രിയനായകന്റെ വമ്പൻ തിരിച്ചു വരവിനായി കാത്തിരിക്കുന്നുവെന്നാണ് ആരാധകർ പറയുന്നത് .
Discussion about this post

