ന്യൂടൗണാർഡ്സ്: ന്യൂടൗണാർഡ്സിൽ വീടിന് നേരെ മുഖംമൂടി ധരിച്ചെത്തിയ ആളുടെ ആക്രമണം. വീടിന് നേരെ വെടിയുതിർത്തു. ചൊവ്വാഴ്ച രാത്രി ഹാഫ് ഏക്കർ ലെയ്ൻ മേഖലയിൽ ആയിരുന്നു സംഭവം. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.
കറുത്ത വസ്ത്രവും മുഖം മൂടിയും ധരിച്ച ഒരാൾ വീടിന് നേരെ വെടിയുതിർത്തുവെന്നാണ് വിവരം. ഉടനെ തന്നെ ഇയാൾ ഇവിടെ നിന്നും രക്ഷപ്പെട്ടു. ആക്രമണത്തിൽ വീടിന്റെ ജനാല തകർന്നിട്ടുണ്ട്. രാത്രി 11.26 ഓടെ ആയിരുന്നു ഇത് സംബന്ധിച്ച വിവരം പോലീസിന് ലഭിച്ചത്. ഉടനെ ഇവർ സ്ഥലത്ത് എത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post

