ഡബ്ലിൻ: ഡബ്ലിനിൽ തോക്കും വെടിയുണ്ടകളും പിടിച്ചെടുത്തു. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുൽഹുദാർട്ട് പ്രദേശത്ത് വാറന്റിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ആയുധങ്ങൾ കണ്ടെടുത്തത്.
9 എംഎം ഹാൻഡ്ഗൺ, വെടിയുണ്ടകൾ, സൈലൻസർ എന്നിവയാണ് പിടിച്ചെടുത്തത്. ഒരു പുരുഷനെയും കൗമാരക്കാരനെയുമാണ് സംഭവത്തിൽ അറസ്റ്റ് ചെയ്തത്. ഇവരെ പടിഞ്ഞാറൻ ഡബ്ലിനിലെ ഗാർഡ സ്റ്റേഷനിൽ തടവിൽ പാർപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post

