ഡബ്ലിൻ: അയർലൻഡിൽ വരും ദിവസങ്ങളിൽ മഴ ലഭിക്കുമെന്ന മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. ചിലയിടങ്ങളിൽ അതിശക്തമായ മഴ ലഭിക്കും. അതേസമയം പകൽ സമയങ്ങളിൽ അതിശക്തമായ ചൂടും അനുഭവപ്പെടും.
രാവിലെ സമയങ്ങളിൽ അന്തരീക്ഷ താപനില 21 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താം. ഉച്ച കഴിഞ്ഞുള്ള സമയങ്ങളിൽ മഴയെത്തും. ചിലയിടങ്ങളിൽ ശക്തമായ മഴ വെള്ളപ്പൊക്കത്തിന് ഉൾപ്പെടെ കാരണം ആയേക്കാം. നാളെ രാജ്യാവ്യാപകമായി മഴ ലഭിക്കും. തെക്ക് പടിഞ്ഞാറൻ മേഖലയിൽ ആയിരിക്കും മഴ ശക്തമാകുക. വെള്ളിയാഴ്ച വരണ്ട കാലാവസ്ഥ അനുഭവപ്പെടും.
Discussion about this post

