വാട്ടർഫോർഡ്: കൗണ്ടി വാർട്ടർഫോർഡിലെ വയോധികയുടെ മരണവുമായി ബന്ധപ്പെട്ട് യുവാവിനെതിരെ കുറ്റം ചുമത്തി. 30 വയസ്സുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകവുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത് എന്നാണ് റിപ്പോർട്ടുകൾ. ചൊവ്വാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ചയാണ് യൂഗൽ പാലത്തിനടുത്തുള്ള അർഡ്സല്ലാഗിലുള്ള വീട്ടിൽ 81 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ ഇവരുടെ മരണം സംബന്ധിച്ചുള്ള വിശദാംശങ്ങൾ വ്യക്തമാകൂ.
Discussion about this post

