പാരീസ്: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഫ്രാൻസിൽ നടന്ന ജി 7 ഉച്ചകോടിക്കിടെ ഇരു നേതാക്കൾക്കുമിടയിലുള്ള രസകരമായ നിമിഷങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്
ഉച്ചകോടിയിൽ നേതാക്കൾ പതിവ് ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ എത്തിയപ്പോൾ പരസ്പരം അഭിവാദ്യം ചെയ്ത ശേഷം മെലോണി മോദിയോട് പറഞ്ഞത് വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “നമ്മൾ ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തരായ ദമ്പതികളാണ്.” എന്നായിരുന്നു മെലോണി പറഞ്ഞത്. ഇത് കേട്ട മോദി പുഞ്ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
2023-ൽ, ദുബായിൽ നടന്ന COP28 കാലാവസ്ഥാ ഉച്ചകോടിക്കിടെ, മെലോണി മോദിയുമൊത്തുള്ള സെൽഫി പങ്ക് വച്ചിരുന്നു. “COP28-ൽ നല്ല സുഹൃത്തുക്കൾ” എന്ന അടിക്കുറിപ്പോടെ അവർ പോസ്റ്റ് ചെയ്ത ചിത്രം മിനിറ്റുകൾക്കുള്ളിൽ ലോകമെമ്പാടും വൈറലായി. അതിനുശേഷം, മെലോണിയും മോദിയും ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങളും വീഡിയോകളും പലപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധ ആകർഷിച്ചു. കഴിഞ്ഞ മാസം, മോദിയുടെ റോം സന്ദർശന വേളയിൽ, അദ്ദേഹം മെലോണിക്ക് ഒരു പാക്കറ്റ് ‘മെലഡി’ ടോഫി സമ്മാനമായി നൽകിയിരുന്നു. ഇതും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

