വിക്ലോ: ജോജാ ഡുള്ളാർഡിന്റെയും ഡിയർഡ്രെ ജേക്കബ്ബിന്റെയും തിരോധാനവും കൊലപാതകവും ആയി ബന്ധപ്പെട്ട കേസിൽ വിക്ലോയിൽ തിരച്ചിൽ തുടരുന്നു. വലിയ യന്ത്രങ്ങൾ ഉൾപ്പെടെ ഉപയോഗിച്ചാണ് സ്ഥലത്ത് പരിശോധന നടത്തുന്നത്. തിങ്കളാഴ്ച മുതലാണ് വിക്ലോ/ കിൽഡാരെ അതിർത്തിയിലെ തുറന്ന പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചത്.
കഴിഞ്ഞ ആഴ്ച പ്രദേശത്ത് സാങ്കേതിക ഗ്രൗണ്ട് സർവ്വേ പ്രതിരോധ സേനയുടെ സഹായത്താൽ പൂർത്തീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവിടെ തിരച്ചിൽ ആരംഭിച്ചത്. കുഴിയെടുത്ത് ഉൾപ്പെടെ ഇവിടെ പരിശോധന നടത്തുന്നുണ്ട്. രണ്ട് പേരുടെയും മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തുകയാണ് പരിശോധനയുടെ ലക്ഷ്യം.
Discussion about this post

