ഡബ്ലിൻ: അയർലൻഡിൽ ജലസ്രോതസ്സുകളിലെ ജലത്തിന്റെ ഗുണനിലവാരം കുറയുന്നതായി കണ്ടെത്തൽ. നദികളിലെയും തടാകങ്ങളുടെയും വെള്ളത്തിന്റെ അവസ്ഥ മോശമായിക്കൊണ്ടിരിക്കുകയാണെന്നാണ് പരിസ്ഥിതി സംരക്ഷണ ഏജൻസിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. വെള്ളത്തിന്റെ ഗുണനിലവാരം നഷ്ടപ്പെട്ടാൽ അത് വീണ്ടെടുക്കാൻ ഏറെ പ്രയാസകരമാണെന്നും ഇപിഎ ഓർമ്മിപ്പിക്കുന്നു.
കഴിഞ്ഞ വർഷം നടത്തിയ പഠനത്തിന്റെ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പല സ്ഥലങ്ങളിലും ജലത്തിന്റെ ഗുണനിലവാരം തൃപ്തികരമല്ല. കേവലം 54 ശതമാനം നദികളിലും തടാകങ്ങളിലും മാത്രമാണ് നല്ല ഗുണനിലവാരമുള്ള ജൈവിക സ്വഭാവം കണ്ടെത്തിയിട്ടുള്ളത്. പല ജലസ്രോതസ്സുകളിലും ഫോസ്ഫറസിന്റെയും നൈട്രേറ്റിന്റെയും അളവ് വളരെ ഉയർന്ന് നിൽക്കുന്നുണ്ട്.

