ഡബ്ലിൻ: രാവിലെ സമയങ്ങളിലെ വിമാന യാത്രകൾക്ക് മുൻപ് യാത്രികർക്ക് വിമാനത്താവളങ്ങൾ മദ്യം നൽകുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് റയാൻഎയർ മേധാവി മൈക്കിൾ ഒ ലിയറി. വിമാനത്തിനുള്ളിൽ യാത്രികർ അപരമര്യാദയായി പെരുമാറുന്ന സംഭവങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ നിരോധനം സഹായിക്കുമെന്നും ലിയറി വ്യക്തമാക്കി.
മോശം പെരുമാറ്റത്തെ തുടർന്ന് ദിവസം ശരാശരി ഒരു വിമാനമെങ്കിലും വഴിതിരിച്ചുവിടേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് ഒ ലിയറി പറഞ്ഞു. പണ്ട് അത് ആഴ്ചയിൽ ഒന്ന് എന്ന തരത്തിൽ ആയിരുന്നു. യാത്രയ്ക്കിടെ യാത്രികരിൽ നിന്നും മോശം പെരുമാറ്റം ഉണ്ടാകുന്നത് എയർലൈനുകൾക്ക് വലിയ വെല്ലുവിളി ആണെന്നും ലിയറി കൂട്ടിച്ചേർത്തു.
Discussion about this post

