ഡബ്ലിൻ: യൂറോപ്യൻ യൂണിയനിലെ ഏറ്റവും ഉയർന്ന ഗാർഹിക ചാർജുകൾ ഉള്ള രാജ്യമായി അയർലൻഡ്. വൈദ്യുതി നിരക്ക് വർധിച്ചതോടെയാണ് വീണ്ടും അയർലൻഡ് ഒന്നാമത് ആയത്. യൂറോസ്റ്റാറ്റിന്റെ റിപ്പോർട്ട് പ്രകാരം യൂറോപ്യൻ യൂണിയന്റെ ശരാശരിയെ അപേക്ഷിച്ച് അയർലൻഡിലെ ഒരു കുടുംബത്തിന്റെ ശരാശരി വൈദ്യുതി നിരക്ക് എന്നത് 480 യൂറോയിൽ കൂടുതലാണ്.
വാറ്റ് ലെവി എന്നിവയുൾപ്പെടെ മണിക്കൂറിൽ കിലോവാട്ടിന് 40.42 ശതമാനം നിരക്കാണ് ഈടാക്കുന്നത്. ഇത് യൂറോപ്യൻ ശരാശരിയായ 28.96 ശതമാനത്തെക്കാളും വളരെ കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post

