ഡബ്ലിൻ: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഉയരുന്ന ഗാർഹിക ഊർജ്ജവിലകൾ നൽകുന്ന പ്രതിസന്ധി നേരിടാൻ കുടുംബങ്ങളെ പിന്തുണയ്ക്കാൻ സർക്കാർ. ഇതേക്കുറിച്ച് മന്ത്രിസഭ യോഗം ചേർന്ന് ചർച്ച ചെയ്യും. ഇന്ധന പിന്തുണ പാക്കേജിന് സമാനമായ രീതിയിൽ പാക്കേജ് അവതരിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
മന്ത്രി ദരാഗ് ഒ ബ്രിയാനാണ് ഇക്കാര്യം അറിയിച്ചത്. ഈ വർഷം മൂന്നാംപാദം ആകുമ്പോഴേയ്ക്കും കുടുംബങ്ങൾക്കായി ഹ്രസ്വകാല, മധ്യകാല, ദീർഘകാല പിന്തുണനാ പാക്കേജുകൾ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം 120,000 കർഷകർക്കും 1,500 കാർഷിക കരാറുകാർക്കും വേണ്ടിയുള്ള ഇന്ധന പിന്തുണ പദ്ധതി ഇന്ന് മുതൽ പ്രാബല്യത്തിൽവരും.
Discussion about this post

