ഡബ്ലിൻ: എട്ട് മില്യൺ യൂറോയുടെ സമ്മാനാർഹമായ ലോട്ടോ ജാക്പോട്ട് ടിക്കറ്റ് വിറ്റത് ആപ്പിൾഗ്രീൻ സ്റ്റോറിൽ നിന്നും. നാഷണൽ ലോട്ടറി ഇക്കാര്യം സ്ഥിരീകരിച്ചു. ഡബ്ലിനിലെ ബാല്ലിമൗണ്ട് അവന്യൂവിലെ ആപ്പിൾഗ്രീൻ സ്റ്റോറിൽ നിന്നാണ് 8.7 മില്യൺ യൂറോ വിജയിച്ച ടിക്കറ്റ് വിറ്റ് പോയത്.
ശനിയാഴ്ചയാണ് ഇവിടെ നിന്നും വിറ്റ് പോയ ടിക്കറ്റിന് സമ്മാനം ലഭിച്ചത്. 1, 7, 27, 28, 34, 42 എന്ന നമ്പറും 26 എന്ന ബോണസ് ബാൾ പോയിന്റും ഉള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. സമ്മാനം ലഭിച്ചവർ എത്രയും വേഗം നാഷണൽ ലോട്ടറി ക്ലെയിംസ് ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെടാൻ അധികൃതർ നിർദ്ദേശിച്ചു.
Discussion about this post

