ബെൽഫാസ്റ്റ്: മുള്ളൻപന്നികളുടെ സംരക്ഷണത്തിനായി വടക്കൻ അയർലൻഡിൽ പുതിയ പദ്ധതി. ജിപിഎസ് ഉപയോഗിച്ച് ഇവയെ പിന്തുടരുന്ന പദ്ധതിയ്ക്കാണ് ആരംഭം ആയിരിക്കുന്നത്. വടക്കൻ അയർലൻഡിൽ വളരെ അപൂർവ്വമായി മാത്രം കണ്ടുവരുന്ന മൃഗമാണ് മുള്ളൻപന്നി.
വംശനാശ ഭീഷണി മറികടക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അൾസ്റ്ററിലെ വൈൽഡ്ലൈഫ് ചാരിറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. യൂറോപ്പിലുടനീളം വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുടെ പട്ടികയിലാണ് മുള്ളൻപന്നിയുള്ളത്. വൃത്തിയുള്ള പൂന്തോട്ടങ്ങൾ, കുറഞ്ഞ കാട്ടുപ്രദേശങ്ങൾ, ഇരകളുടെ അഭാവം, കീടനാശിനികളുടെ ഉപയോഗം, റോഡപകടങ്ങൾ എന്നിവയെല്ലാം മുള്ളൻപന്നികളുടെ എണ്ണക്കുറവിന് കാരണം ആയിട്ടുണ്ട്.
Discussion about this post

