ഡെറി: ഡെറിയിൽ പോലീസുകാരെ ആക്രമിച്ച സംഭവത്തിൽ കൗമാരക്കാരൻ അറസ്റ്റിൽ. 13 വയസ്സുള്ള ആൺ കുട്ടിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.
ബിഷപ്പ് സ്ട്രീറ്റ് മേഖലയിൽ ചൊവ്വാഴ്ച വൈകീട്ട് സംഘർഷം ഉണ്ടായിരുന്നു. ഇതിനിടെ 13 വയസ്സുള്ള കുട്ടി പോലീസുകാർക്ക് നേരെ പെട്രോൾ ബോംബുകൾ എറിയുകയായിരുന്നു. പ്രദേശത്ത് നടന്ന അക്രമ സംഭവങ്ങളിൽ നിരവധി പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് അറിയിക്കുന്നത്.
Discussion about this post

