ഡബ്ലിൻ: വീണ്ടും കാൽ മുറിച്ച് മാറ്റലിന് വിധയയായി എന്ന വെളിപ്പെടുത്തലുമായി ഐറിഷ് നടിയും ദി സെലിബ്രിറ്റി ട്രെയ്റ്റേഴ്സ് താരവുമായ റൂത്ത് കോഡ്. സോഷ്യൽ മീഡിയ വഴിയാണ് റൂത്ത് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് രണ്ടാം തവണയാണ് നടി കാൽ മുറിച്ചുമാറ്റലിന് വിധേയയാകുന്നത്.
23ാം വയസ്സിലാണ് ആദ്യമായി റൂത്ത് കാൽ മുറിച്ച് മാറ്റലിന് വിധേയയാകുന്നത്. 15ാം വയസ്സിൽ ഫുട്ബോൾ കളിക്കുന്നതിനിടെ ഇവർക്ക് കാലിൽ പരിക്കേറ്റിരുന്നു. ഇത് ഭേദമാകാത്തതിനെ തുടർന്നായിരുന്നു കാൽ മുറിച്ച് മാറ്റേണ്ട സാഹചര്യം ഉണ്ടായത്. ഒരു നല്ല വാർത്തയും മോശം വാർത്തയും നിങ്ങളോട് പങ്കുവയ്ക്കാനുണ്ടെന്ന മുഖവുരയോടെയായിരുന്നു നടി ഇക്കാര്യം വെളിപ്പെടുത്തിയത്.
Discussion about this post

