ഡബ്ലിൻ: ഡബ്ലിൻ നഗരത്തിലെ റെസ്റ്റോറന്റുകളിൽ മോഷണം. നഗരത്തിലെ പ്രമുഖമായ നാല് റെസ്റ്റോറന്റുകളിലാണ് ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലർച്ചെയുമായി കള്ളന്മാർ എത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ദി ലോഡിംഗ് ബേയിലെ ബർഗർ ബിസിനസിൽ ഉൾപ്പെടെയാണ് കവർച്ച നടന്നത്. കറുത്ത നിറത്തിലുള്ള മുഖം മൂടിയും വസ്ത്രവും ധരിച്ചായിരുന്നു മോഷ്ടാക്കൾ റെസ്റ്റോറന്റുകളിൽ എത്തിയത്. സിസിടിവിയിൽ ഇവരുടെ ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. പണവും ഭക്ഷണും ഇവർ കവർന്നിട്ടുണ്ട്. ഇതിന് പുറമേ നാശനഷ്ടങ്ങളും ഉണ്ടാക്കിയിട്ടുണ്ട്.
Discussion about this post

