ബെൽഫാസ്റ്റ്: കൗണ്ടി അർമാഗിൽ രണ്ട് റോഡുകൾ സുരക്ഷാ മുന്നറിയിപ്പിനെ തുടർന്ന് അടച്ചിട്ടു. കീഡിയിലെ ഗ്രാൻമോർ റോഡും ഡംബ്രോ റോഡുമാണ് അടച്ചിട്ടത്. ബുധനാഴ്ച രാവിലെ ആയിരുന്നു റോഡുകൾ അടച്ചിട്ടത്. റോഡുകളിൽ ഇപ്പോഴും നിയന്ത്രണമുണ്ട്.
റോഡുകളിൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പരിശോധനകൾ നടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഡൺട്രം റോഡ്, ഗ്രാൻമോർ, ലോവർ ഡാർക്ലി റോഡ് എന്നീ മേഖലകൾ വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. റോഡുകളിൽ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പിഎസ്എൻഐ വക്താവ് അറിയിച്ചു.
Discussion about this post

