ഡബ്ലിൻ: അയർലൻഡിൽ പുതിയ റോഡ് സുരക്ഷാ ക്യാമ്പെയിനിന് തുടക്കം. ഇന്നലെ മുതലാണ് ക്യാമ്പെയ്നിന് തുടക്കം ആയത്. അപകടങ്ങളെ തുടർന്നുള്ള മരണങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണ് പോലീസിന്റെ നടപടി.
കാൻ യൂ സീ മീ നൗ എന്ന പേരിലാണ് പരിപാടിയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കമായ പശ്ചാത്തലത്തിൽ കൂടിയാണ് ക്യാമ്പെയ്ൻ. കാൽനട യാത്രികർ, സൈക്കിൾ യാത്രികർ, ഇ- സ്കൂട്ടർ യാത്രികർ, മറ്റ് ഇരുചക്ര വാഹന യാത്രികർ എന്നിവരെ ലക്ഷ്യമിട്ടാണ് പരിപാടി.
Discussion about this post

