ലിമെറിക്ക്: ലിമെറിക്കിലെ റോഡ് പദ്ധതികൾ പ്രതിസന്ധിയിൽ. ഫണ്ടിന്റെ അഭാവമാണ് റോഡ് വികസനത്തിന് വിലങ്ങുതടിയായിരിക്കുന്നത്. വർധിച്ചുവരുന്ന ചിലവുകൾ കൗൺസിലിന്റെ ബജറ്റുകളിൽ വലിയ സമ്മർദ്ദം ചെലുത്തുന്നുവെന്നാണ് അഡാരെ-രാത്കീൽ എംഡി വ്യക്തമാക്കുന്നത്.
പടിഞ്ഞാറൻ മേഖലയിൽ റോഡുകളുടെ നിലവാരം മോശമാകുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനുള്ള പ്രവൃത്തികളെ ചിലവ് ബാധിച്ചേക്കാമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്. ഈ മാസം അഡാരെ-രാത്കീൽ മുനിസിപ്പൽ ജില്ലായോഗത്തിന് മുന്നോടിയായി എൻജിനീയർ യോഗം ചേർന്നിരുന്നു. ഇതിലാണ് ചിലവുകൾ ഭീഷണിയാകുമെന്ന അഭിപ്രായം ഉയർന്നുവന്നത്.
Discussion about this post

