ഡബ്ലിൻ: അയർലൻഡിൽ നടന്ന ആനുവൽ മാത്സ് ഒളിമ്പ്യാർഡിൽ മലയാളിത്തിളക്കം. പരിപാടിയിൽ മലയാളിയായ അദ്വൈത് ജയേഷ് വിജയിച്ചു. 13 വിജയികളാണ് ആകെയുള്ളത്. ആയിരക്കണക്കിന് പേർ പങ്കെടുത്ത മത്സരത്തിലാണ് അദ്വൈത് നേട്ടം സ്വന്തമാക്കിയത്.
ബ്രിട്ടീഷ് യൂത്ത് ഇന്റർനാഷണൽ കോളേജ് ആയിരുന്നു മാത്സ് ഒളിമ്പ്യാർഡ് സംഘടിപ്പിച്ചത്. മാർച്ച് 19 മുതൽ 26 വരെ എട്ട് ദിവസം ആയിരുന്നു മത്സരം. ഓൺലൈൻ ആയിട്ടാണ് മത്സരാർത്ഥികൾ പങ്കെടുത്തത്. ഒരു മണിക്കൂറിൽ ഗണിതവുമായി ബന്ധപ്പെട്ട 50 ചോദ്യങ്ങൾക്ക് ഉത്തരം നൽകലാണ് മത്സരരീതി. നാല് മുതൽ 14 വയസ്സുവരെ പ്രായമുള്ളവരാണ് പരിപാടിയിൽ പങ്കെടുത്തത്. നീന കമ്യൂണിറ്റി നാഷണൽ സ്കൂളിലെ വിദ്യാർത്ഥിയാണ് അദ്വൈത്.
Discussion about this post

