ഡബ്ലിൻ: ദ്രോഗെഡയിലെ ഹോട്ടലിൽ തീപിടിത്തം. ഇതേ തുടർന്ന് ഹോട്ടലിൽ ഉണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. ഗ്ലെൻസൈഡ് ഹോട്ടലിൽ ഇന്നലെ ഉച്ചതിരിഞ്ഞായിരുന്നു സംഭവം. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തീപിടിത്തം സംബന്ധിച്ച വിവരം ഫയർഫോഴ്സിന് ലഭിച്ചത്. ഉടനെ ഇവർ എത്തി തീ അണയ്ക്കുകയായിരുന്നു. ദ്രോഗെഡ, ബാൽബ്രിഗൻ, നവാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് സംഘമാണ് എത്തിയത്.
Discussion about this post

