ഡബ്ലിൻ: അയർലൻഡിൽ ഈ വാരം അസ്ഥിര കാലാവസ്ഥ അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ. ഈ വാരം ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. ഇടിമിന്നലിനും സാധ്യതയുണ്ട്.
ഇന്ന് പൊതുവെ വരണ്ട കാലാവസ്ഥ ആയിരിക്കും രാജ്യത്ത് ഒട്ടാകെ അനുഭവപ്പെടുക. ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ ലഭിക്കാം. തെക്ക് പടിഞ്ഞാറൻ മേഖലയിൽ മേഘാവൃതമായ അന്തരീക്ഷം ആയിരിക്കും അനുഭവപ്പെടുക. വൈകീട്ടോടെ മഴയും ലഭിക്കും. 9 മുതൽ 14 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും അന്തരീക്ഷ താപനില അനുഭവപ്പെടുക. തെക്ക്ഭാഗത്ത് നിന്നും കാറ്റ് വീശാം.
Discussion about this post

