വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ വയോധികനെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. 40 വയസ്സ് പ്രായമുള്ള വ്യക്തിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ആയിരുന്നു ആക്രമണത്തെ തുടർന്ന് 70 കാരന് ജീവൻ നഷ്ടമായത്.
വാട്ടർഫോർഡിലെ ഡൻഗർവാനിലെ കപ്പാഗ് പട്ടണത്തിൽ ആയിരുന്നു സംഭവം. വൈകീട്ട് ആറ് മണിയോടെയാണ് വിവരം പോലീസിന് ലഭിച്ചത് . പോലീസ് എത്തി സാരമായി പരിക്കേറ്റ് കിടക്കുകയായിരുന്ന വയോധികനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ അപ്പോഴേയ്ക്കും അദ്ദേഹത്തിന് ജീവൻ നഷ്ടമായിരുന്നു. 70 കാരന്റെ മൃതദേഹം വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
Discussion about this post

