ഡബ്ലിൻ: വെസ്റ്റ് ഡബ്ലിനിൽ പബ്ബിൽ തോക്കുമായി എത്തി പരിഭ്രാന്തി സൃഷ്ടിച്ച് യുവാവ്. ഇന്നലെ ആയിരുന്നു സംഭവം. പബ്ബിലുണ്ടായിരുന്നവരുടെ സമയോജിതമായ ഇടപെടൽ അനിഷ്ടസംഭവങ്ങൾ ഒഴിവാക്കി.
ബാലിഫെർമോട്ടിലെ ദി 79 ഇന്നിൽ ആയിരുന്നു സംഭവം. മുഖംമൂടി ധരിച്ചായിരുന്നു പ്രതി എത്തിയത്. പബ്ബിലേക്ക് കയറിയ ഇയാൾ തോക്ക് കാണിച്ച് പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു. ഇത് കണ്ട ചിലർ ഇയാളെ കീഴ്പ്പെടുത്തി. ഇതിനിടെ പ്രതി കുതറി മാറി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പ്രതിയ്ക്കായി അന്വേഷണം ആരംഭിച്ചു.
Discussion about this post

