ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ റെയിൽ ഗതാഗതം ബുധനാഴ്ച രാവിലെ പുന:സ്ഥാപിച്ചു. ഗ്രാൻഡ് കനാൽ ഡോക്കിനും ലാൻഡ്സ്ഡൗൺ റോഡിനും ഇടയിൽ റദ്ദാക്കിയ സർവ്വീസ് ആണ് വീണ്ടും ആരംഭിച്ചത്. റെയിൽവേ പാലത്തിൽ വാഹനം ഇടിച്ചതിനെ തുടർന്ന് ഇന്നലെയാണ് ഈ റൂട്ടിലൂടെയുള്ള റെയിൽ ഗതാഗതം നിർത്തിവയ്ക്കേണ്ടിവന്നത്.
ഐറിഷ് റെയിൽ ആണ് ഇക്കാര്യം അറിയിച്ചത്. റെയിൽ ഗതാഗതം പുന:സ്ഥാപിച്ചെങ്കിലും ട്രെയിനുകൾ സിറ്റി സെന്റർവഴി 30 മിനിറ്റുവരെ വൈകിയോടാമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ യാത്രികർക്ക് ബുദ്ധിമുട്ട് നേരിടാം. എത്രയും വേഗം പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ഐറിഷ് റെയിൽ വ്യക്തമാക്കി.
Discussion about this post

