ആൻഡ്രിം: ഒരിടവേളയ്ക്ക് ശേഷം കൗണ്ടി ആൻട്രിമിൽ പഫിൻസിന്റെ സാന്നിദ്ധ്യം. കഴിഞ്ഞ ദിവസമാണ് ഐലൻഡ്മാഗിയിലെ മക്ക് ദ്വീപിൽ പഫിൻസുകളുടെ സാന്നിധ്യം കണ്ടെത്തിയത്. 25 വർഷത്തിന് ശേഷം ആദ്യമായിട്ടാണ് പഫിൻസ് ഇവിടെ എത്തുന്നത്.
അൾസ്റ്റർ വൈൽഡ്ലൈഫിന്റേതാണ് കണ്ടെത്തൽ. പ്രജനനത്തിനായി എത്തിയതാണ് പക്ഷി. വംശനാശ ഭീഷണി നേരിടുന്ന പക്ഷികളുടെ വീണ്ടെടുപ്പിൽ ഒരു പ്രധാന നാഴിക കല്ലാണ് പഫിൻസ് പ്രത്യക്ഷപ്പെട്ടത് എന്ന് അധികൃതർ പ്രതികരിച്ചു. വംശനാശ ഭീഷണി നേരിടുന്ന കടൽപക്ഷികളുടെ വീണ്ടെടുപ്പിനായി 2017 മുതൽ പ്രവർത്തനങ്ങൾ മേഖലയിൽ നടക്കുന്നുണ്ട്. കടൽ പക്ഷികളുടെ മുട്ടകൾക്കും കുഞ്ഞുങ്ങൾക്കും പ്രധാന ഭീഷണിയാണ് തവിട്ട് നിറത്തിലുള്ള എലികൾ. ഇതിനെ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ ആണ് മേഖലയിൽ നടന്നുവരുന്നത്.

