കോർക്ക്: കോർക്കിലെ വൈറ്റ്ഗേറ്റ് ഓയിൽ റിഫൈനറിയ്ക്ക് മുൻപിൽ നിന്നും അറസ്റ്റിലായ ഡ്രൈവർക്കെതിരെ കുറ്റം ചുമത്തി പോലീസ്. ഗതാഗതനിയമവുമായി ബന്ധപ്പെട്ടുള്ള വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. ശനിയാഴ്ച ആയിരുന്നു ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതിഷേധക്കാരെ തടയുന്നതിനായി പരിസരത്ത് പോലീസ് ചെക്ക് പോയിന്റ് സ്ഥാപിച്ചിരുന്നു. ഇവിടേയ്ക്ക് ഡ്രൈവർ സ്ലറി ടാങ്കുവഹിച്ചുള്ള ട്രക്കുമായി എത്തുകയായിരുന്നു. ഉടനെ തന്നെ ഇയാളെ പോലീസ് തടഞ്ഞു. എന്നാൽ ഇയാൾ വാഹനവുമായി മുന്നോട്ട് പോകുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 20 വയസ്സുള്ള വ്യക്തിയെ ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
Discussion about this post

