ഡബ്ലിൻ: അയർലൻഡിന്റെ ആരോഗ്യസേവന മേഖലയിൽ സമ്മർദ്ദം തുടരുന്നുവെന്ന് എച്ച്എസ്ഇ. ഫ്ളൂ ബാധ മാറ്റി നിർത്തിയാലും ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകില്ല. രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം ഉയരുകയാണെന്നും ക്ലിനിക്കൽ ഓഫീസറായ കോൾ ഹെൻറി പറഞ്ഞു.
രോഗബാധിതരുടെ എണ്ണം ഉയരുന്നുണ്ട് എങ്കിലും മുൻ വർഷങ്ങളിലെ അവസ്ഥകളുമായി താരതമ്യം ചെയ്യുമ്പോൾ സ്ഥിതി ഗുരുതരമാണെന്ന് പറയാൻ കഴിയില്ല. വാക്സിനേഷനും മറ്റ് സേവനങ്ങളും മികച്ച രീതിയിൽ ആളുകൾ പ്രയോജനപ്പെടുത്തുന്നുണ്ടെന്നും കോൾ കൂട്ടിച്ചേർത്തു.
Discussion about this post

