ഡബ്ലിൻ: ഡബ്ലിനിലെ ലുവാസ് ഗ്രീൻ ലൈൻ സേവനങ്ങൾ പൂർണമായും പുന:സ്ഥാപിക്കാൻ കഴിയാതെ അധികൃതകർ. വൈദ്യുതി തടസ്സത്തെ തുടർന്നാണ് സേവനങ്ങളിൽ ബുദ്ധിമുട്ട് നേരിടുന്നത്. പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ലുവാസിന്റെ സാങ്കേതിക വിദഗ്ധർ വൈദ്യുതി പുന:സ്ഥാപിക്കാൻ ശ്രമിക്കുകയാണ്. അതേസമയം റെഡ് ലൈൻ സർവീസുകൾ സാധാരണപോലെ പ്രവർത്തിക്കുന്നുണ്ട്. തടസ്സം നിലനിൽക്കുന്ന സാഹചര്യത്തിൽ ലുവാസ് ടിക്കറ്റുകൾ ഡബ്ലിൻ ബസിൽ സ്വീകരിക്കും.
Discussion about this post

