ബെൽഫാസ്റ്റ്: ഹാലോവീൻ ആഘോഷങ്ങൾക്ക് തുടക്കം കുറിയ്ക്കാനിരിക്കെ ജനതയ്ക്ക് മുന്നറിയിപ്പുമായി ബെൽഫാസ്റ്റ് പോലീസ്. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ആരും തന്നെ ഏർപ്പെടെരുതെന്ന് പോലീസ് അറിയിച്ചു. സൗത്ത് ബെൽഫാസ്റ്റ് പോലീസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോ സന്ദേശത്തിലാണ് മുന്നറിയിപ്പുള്ളത്.
ബെൽഫാസ്റ്റ് ബ്രോഡ് വേ മേഖലയിലെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ പ്രധാനപ്പെട്ട ഒരു പ്രശ്നമായി തുടരുകയാണ്. കഴിഞ്ഞ വർഷം നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതെല്ലാം സമൂഹത്തെ ദോഷമായി ബാധിച്ചിരുന്നു. 2024 ഏപ്രിൽ മുതലുള്ള 12 മാസങ്ങളിൽ 730 സംഭവങ്ങളിലാണ് പോലീസ് ഇടപെട്ടത്. മേഖലയിൽ 9,000 മണിക്കൂർ നിരീക്ഷണം നടത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
Discussion about this post

