കെറി: കൗണ്ടി കെറിയിൽ ബീച്ചിലെ മണലിൽ പോലീസ് വാഹനം കുടുങ്ങി. ബാലിബ്യൂണിയൻ ബീച്ചിൽ ആയിരുന്നു സംഭവം. ദീർഘനേരത്തെ പരിശ്രമത്തിനൊടുവിലാണ് വാഹനം അവിടെ നിന്നും മാറ്റിയത്.
ബാലിബ്യൂണിയൻ മെൻസ് ബീച്ചിൽ ആയിരുന്നു സംഭവം. ഇവിടെ പട്രോളിംഗിന് വേണ്ടി എത്തിയതായിരുന്നു പോലീസ്. ഇതിനിടെയാണ് വാഹനം മണലിൽ താഴ്ന്ന് പോയത്. തുടർന്ന് അവിടെയുള്ളവർ ചേർന്ന് വാഹനം തള്ളി പുറത്തെടുക്കുകയായിരുന്നു. ബീച്ചിലെ ടൈഡ് മാർക്കിന് മുൻപായിട്ടാണ് വാഹനം പോലീസ് സംഘം നിർത്തിയിട്ടിരുന്നത്. അതിനാൽ വൻ ദുരന്തം ഒഴിവായി. അതേസമയം ബീച്ചിലെത്തിയവർ ചേർന്ന് വാഹനം തള്ളുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Discussion about this post

