കോർക്ക്: കോർക്ക് സിറ്റി ആശുപത്രിയിൽ നഴ്സുമാർക്ക് സുരക്ഷയൊരുക്കി പോലീസ്. ആശുപത്രിയിൽ പട്രോളിംഗ് ഏർപ്പെടുത്തി. ഏപ്രിൽ മുതൽ ഇവിടെ നഴ്സുമാരുടെ സുരക്ഷയ്ക്കായി പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
ലോക്കൽ ഗാർഡ മാനേജ്മെന്റുമായി സഹകരിച്ചാണ് പോലീസ് ഉദ്യോഗസ്ഥർ സുരക്ഷയൊരുക്കുന്നത്. ഭാവിയിൽ കൂടുതൽ ആശുപത്രികളിൽ പോലീസിന്റെ സേവനം പ്രയോജനപ്പെടുത്താനാണ് തീരുമാനം.
അടുത്തകാലത്തായി അയർലന്റിൽ നഴ്സുമാർക്കും ആരോഗ്യപ്രവർത്തകർക്കും എതിരെയുള്ള ആക്രമണങ്ങളിൽ വലിയ വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. പ്രതിദിനം ശരാശരി 11 ആക്രമണങ്ങളാണ് ആരോഗ്യപ്രവർത്തകർക്കെതിരെ ഉണ്ടാകുന്നത് എന്നാണ് ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷന്റെ കണക്കുകൾ. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സുരക്ഷ ഒരുക്കിയത്.

