ഡബ്ലിൻ; നോർതേൺ അയർലന്റിലെ പോലീസുകാർ വലിയ മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി മുൻ പോലീസുകാരൻ. കഴിഞ്ഞ വർഷം 60 ശതമാനം ഉദ്യോഗസ്ഥരാണ് സിക്ക് ലീവ് എടുത്തത്. തുടർച്ചയായി ദുരന്തങ്ങൾ കാണുമ്പോഴുണ്ടാകുന്ന ആഘാതമാണ് മാനസിക ബുദ്ധിമുട്ടിന് കാരണം എന്നും അദ്ദേഹം പറഞ്ഞു.
മുൻ പോലീസുകാരന്റെ വാക്കുകൾ ശരിവയ്ക്കുന്നതാണ് വിവരാവകാശ അപേക്ഷ വഴി ലഭിച്ച വിവരങ്ങളും. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിഷാദം, ഉത്കണ്ഠ, പിടിഎസ്ടി എന്നിവ കാരണം അവധിയെടുത്ത ഉദ്യോഗസ്ഥരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. മാനസിക ബുദ്ധിമുട്ടിനെ തുടർന്ന് ജോലി ഉപേക്ഷിച്ചവരും നിരവധിയാണ്.
Discussion about this post

