ഡബ്ലിൻ: ഡബ്ലിൻ എയർപോർട്ട് ജീവനക്കാരനായ മലയാളി അന്തരിച്ചു. കോഴിക്കോട് സ്വദേശിയായ ബെന്നി ഫ്രാൻസിസ് പുളിക്കൽ ആയിരുന്നു അന്തരിച്ചത്. 57 വയസ്സായിരുന്നു. ദ്രോഗെഡയിലെ സ്റ്റാമുള്ളനിൽ ആയിരുന്നു ബെന്നി താമസിച്ചു പോരുന്നത്.
അടുത്തിടെ ഉണ്ടായ അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു ബെന്നി. ഇതിനിടെ ആരോഗ്യനില വഷളാകുകയായിരുന്നു. ദ്രോഗെഡയിലെ അവർ ലേഡി ഓഫ് ലൂർദ്സ് ആശുപത്രിയിലായിരുന്നു അദ്ദേഹം ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഇവിടെ വച്ചായിരുന്നു അന്ത്യവും.
പരേതനായ പുളിക്കൽ പി.ഡി ഫ്രാൻസിസിന്റെയും അന്നമ്മയുടെയും മകനാണ് ബെന്നി. ഭാര്യ ജിജി ബോൺ സെക്കൂർ ആശുപത്രി ജീവനക്കാരിയാണ്. ഡാനിയൽ മകനാണ്.
Discussion about this post

