ഗാൽവേ: അയർലൻഡിൽ നാളെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന പ്രവചനവുമായി മെറ്റ് ഐറാൻ. ഇതേ തുടർന്ന് വിവിധ കൗണ്ടികളിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തി. ഗാൽവേ, കെറി, മയോ എന്നീ കൗണ്ടികളിലാണ് യെല്ലോ വാണിംഗ് ഉള്ളത്.
ഇന്ന് അർധരാത്രി 2 മണിയോടെയാണ് യെല്ലോ വാണിംഗ് നിലവിൽ വരിക. ഉച്ചയ്ക്ക് രണ്ട് മണിവരെ ഇത് തുടരും. പുലർച്ചെ മുതൽ കൗണ്ടികളിൽ തുടർച്ചയായ ശക്തമായ മഴ ലഭിക്കുമെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. ഇത് ചിലയിടങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണം ആയേക്കാം. യാത്രയ്ക്കുൾപ്പെടെ തടസ്സം നേരിടാം. ശക്തമായ മഴ കാഴ്ച മറയ്ക്കുമെന്നതിനാൽ വാഹന യാത്രികർ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.
Discussion about this post

