ഡബ്ലിൻ: ഹർലിംഗ് ഇതിഹാസം എഡ്ഡി കെഹറിന്റെ പ്രതിമ ഇന്ന് അനാച്ഛാദനം ചെയ്യും. കിൽക്കെന്നിയിലാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. ഹർലിംഗിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തിനായി പ്രതിമ ഒരുക്കിയിരിക്കുന്നത്.
രാജ്യം കണ്ട ഏറ്റവും മികച്ച ഹർലിംഗ് കളിക്കാരിൽ ഒരാളാണ് എഡ്ഡി. അദ്ദേഹത്തിന്റെ ക്ലബ്ബായ റോവർ ഇനിസ്റ്റിയോജ് ആണ് പ്രതിമ തയ്യാറാക്കിയിരിക്കുന്നത്.ഫാദർ ടോം മർഫി യാണ് പ്രതിമ അനാച്ഛാദനം ചെയ്യുന്നത്.
ആറ് ഓൾ-അയർലൻഡ് സീനിയർ ഹർലിംഗ് മെഡലുകൾ, 10 ലെയ്ൻസ്റ്റർ സീനിയർ ഹർലിംഗ് മെഡലുകൾ, മൂന്ന് നാഷണൽ ലീഗ് മെഡലുകൾ, ലെയ്ൻസ്റ്ററിനൊപ്പം ഒമ്പത് റെയിൽവേ കപ്പ് മെഡലുകൾ, അഞ്ച് ഓൾ സ്റ്റാർ അവാർഡുകൾ, നാല് കു ചുലൈൻ ടീം ഓഫ് ദി ഇയർ അവാർഡുകൾ, കൗണ്ടി സീനിയർ ചാമ്പ്യൻഷിപ്പ് മെഡൽ എന്നിവ എഡ്ഡി സ്വന്തമാക്കിയിട്ടുണ്ട്.

