ഡബ്ലിൻ: അയർലൻഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ജോർജിയൻ മാൻഷൻ സംരക്ഷിക്കുവാൻ ഡബ്ലിൻ നഗരത്തിന്റെ പുനരുജ്ജീവനത്തിനായി മുൻകയ്യെടുക്കുന്ന സ്ഥാപനത്തിന് മേൽ സമ്മർദ്ദം വർധിക്കുന്നു. ഫൈവ് ലാമ്പ്സിന് സമീപമുള്ള പോർട്ട്ലാൻഡ് റോയിലെ ആൽഡ്ബറോ ഹൗസ് വിൽപ്പനയ്ക്കായി എത്തിയിരിക്കുന്ന സാഹചര്യത്തിലാണ് പൊതുജനങ്ങൾ ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്. നിലവിൽ ഉപേക്ഷിക്കപ്പെട്ട ലെയ്ൻസ്റ്റർ ഹൗസ് പുനരുജ്ജീവിക്കാനുള്ള ദൗത്യം തുടരുകയാണ്.
അഞ്ച് മില്യൺ യൂറോയ്ക്കാണ് ആൽഡ്ബറോ ഹൗസ് വിപണിയിൽ എത്തിയിരിക്കുന്നത്. ഇത് വാങ്ങി നവീകരണ പ്രവർത്തനങ്ങൾ നടത്തണം എന്നാണ് പൊതുജനങ്ങൾ ആവശ്യപ്പെടുന്നത്. 1793 നും 1799 നും ഇടയിൽ ആൽഡ്ബറോയിലെ പ്രഭു നിർമ്മിച്ച മാൻഷൻ ഹൗസാണ് ആൽഡ്ബറോ ഹൗസ്. ജോർജിയൻ കാലഘട്ടത്തിൽ നിർമ്മിച്ച അവസാനത്തെ സ്വതന്ത്ര ടൗൺ ഹൗസുകളിൽ ഒന്നു കൂടിയാണ് ഇത്.

